KOYILANDY DIARY.COM

The Perfect News Portal

ആനക്കുളത്ത് സ്വകാര്യ ബസ്സിന് പിറകിൽ കാറിടിച്ച് അപകടം

കൊയിലാണ്ടി: ആനക്കുളത്ത് സ്വകാര്യ ബസ്സിന് പിറകിൽ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11:30 ഓടു കൂടിയാണ് അപകടം നടന്നത്. ആനക്കുളം ജംഗ്ഷനിൽ വെച്ച് കോഴിക്കോട് പോകുന്ന ബസിന് പുറകിൽ ബ്രേക്ക് ഇട്ടതിനാൽ വാഗണർ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിനു പിറകിലെ ലാഡർ ഭാഗം കാറിന്റെ ബോണറ്റിൽ കുടുങ്ങുകയും വാഹനങ്ങൾ വേർപെടുത്താൻ പറ്റാതെ വരികയും ചെയ്തു. 
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലാഡർ കട്ട് ചെയ്ത് വാഹനങ്ങളെ വേർപെടുത്തുകയും ചെയ്തു. ആർക്കും കാര്യമായ പരിക്കില്ല. സ്റ്റേഷൻ ഓഫീസർ ബിജു വി കെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം, FRO മാരായ ഇർഷാദ് പി കെ, സുകേഷ് കെ ബി, ബിനീഷ് കെ, നിധിപ്രസാദ് ഇ എം, സുജിത്ത് എസ് പി നിധിൻരാജ് കെ, ഹോംഗാർഡുമാരായ ഓംപ്രകാശ്, അനിൽകുമാർ, രാംദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news