അഖിലേന്ത്യ കിസാൻ സഭ (AlKS) മേപ്പയ്യൂരിൽ സി.കെ ചന്ദ്രപ്പൻ അനുസ്മരണം സംഘടിപ്പിച്ചു

മേപ്പയ്യൂർ: അഖിലേന്ത്യ കിസാൻ സഭ (AlKS) മേപ്പയ്യൂരിൽ സംഘടിപ്പിച്ച സി.കെ ചന്ദ്രപ്പൻ അനുസ്മരണം CPI ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. AIKS ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. CPI മണ്ഡലം സെക്രട്ടറി സി.ബിജു മാസ്റ്റർ, യൂസഫ് കോറോത്ത് കെ. നാരായണകുറുപ്പ്, പി. ബാലഗോപാലൻ മാസ്റ്റർ, കെ.വി നാരായണൻ എന്നിവർ സംസാരിച്ചു.
