കൊയിലാണ്ടിയിൽ ഇഎംഎസ് – എ.കെ.ജി ദിനാചരണം നടത്തി

കൊയിലാണ്ടിയിൽ: ഇഎംഎസ് – എ.കെ.ജി ദിനാചരണം നടത്തി. സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത്തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ കമ്മറ്റി അംഗം അഡ്വ. എൽ.ജി. ലിജീഷ് അദ്ധ്യക്ഷതവഹിച്ചു.

രാവിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും ബ്രാഞ്ചുകളിലും പ്രഭാതഭേരിയും പതാകയും ഉയർത്തി. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ബാബുരാജ്, സി. അശ്വനി ദേവ് , കെ. ഷിജു എന്നിവർ സംസാരിച്ചു.

