KOYILANDY DIARY.COM

The Perfect News Portal

‘ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ധീര വനിത’; സുനിത വില്യംസിന് നിയമസഭയുടെ ആദരം

സുനിത വില്യംസിന് നിയമസഭയുടെ ആദരം. ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ധീര വനിതയാണ് സുനിത വില്യംസെന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സുനിത പ്രചോദനമാണെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൃദയാഭിവാദ്യങ്ങൾ നേർന്നു. ഇരുവരും കുറിച്ചത് ലോകത്തിന് ആവേശകരമായ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ ഏറ്റവും കൂടുതല്‍ സമയം സ്പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടവും അവർ കരസ്ഥമാക്കി. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വിൽമോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Share news