KOYILANDY DIARY.COM

The Perfect News Portal

കെഎസ്എസ്പിയു ജില്ലാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ്  ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഏപ്രിൽ 8, 9 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് പി.വി. രാജൻ അധ്യക്ഷത വഹിച്ചു. 
.
.
സംസ്ഥാന സിക്രട്ടറി ടി.വി. ഗിരിജ, സംസ്ഥാന കമ്മറ്റിയംഗം സി. അപ്പുക്കുട്ടി  ജില്ലാ വൈസ് പ്രസിഡണ്ട് എടത്തിൽ ദാമോദരൻ, പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് NKK മാരാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൺവീനർ ശ്രീധരൻ അമ്പാടി സ്വാഗതവും ടി.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Share news