ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഇലക്ട്രിക്ക് വീൽചെയർ വിതരണം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഇലക്ട്രിക്ക് വീൽചെയർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ബിന്ദുസോമൻ, എം പി മൊയ്തീൻ കോയ, സുധ കാപ്പിൽ, ടി.എം രജില, ബിന്ദുമഠത്തിൽ, CDPO ധന്യ.എൻ ടി എന്നിവർ സംസാരിച്ചു.
