വിയ്യൂർ – പെരുവട്ടൂർ റോഡിൽ കക്കുളം പാടശേഖരത്തിനടുത്തുള്ള പാലം അപകട ഭീഷണിയിൽ

കൊയിലാണ്ടി: കാലപ്പഴക്കം കാരണം കമ്പികൾ പുറത്തായ കക്കുളം പാടശേഖരത്തിനടുത്തുള്ള പാലം അപകട ഭീഷണിയിൽ. വിയ്യൂർ – പെരുവട്ടൂർ റോഡിലെ പാലമാണ് അപകടഭീഷണി നേരിടുന്നത്. പാലത്തിൻ്റെ അടിഭാഗത്ത് ഏറെ ഭാഗവും സിമൻ്റ് അടർന്ന് വീണ അവസ്ഥയിലാണുള്ളത്. കോൺക്രീറ്റിനുപയോഗിച്ച കമ്പികൾ തുരിമ്പ്പിടിച്ച് ജീർണ്ണിച്ച അവസ്ഥയിലും.
.

.
ഒരു സർവ്വീസ് ബസ്സും, നിരവധി സ്കൂൾ ബസ്സും, ടിപ്പർ ലോറികളും അടക്കം നിരവധി വാഹനങ്ങൾ കടുന്നു പോകുന്ന പ്രധാന റോഡാണിത്. കൊല്ലം നെല്ല്യാടി റോഡിലെ ഗതാഗതക്കുരുക്കുണ്ടാകുന്ന സമയങ്ങളിൽ കൊയിലാണ്ടിയിലേക്ക് ഇതുവഴിയാണ് ഗതാഗതം തിരിച്ചുനിടാറുള്ളത്. അപകടഭീഷണി നേരിടുന്ന പാലം ബലപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട
ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
