രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കുന്ദമംഗലം പ്രീ മെട്രിക് ഹോസ്റ്റല്‍ 21ന് തുറക്കും

കുന്ദമംഗലം: ലക്ഷങ്ങള്‍ മുടക്കി പണി പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കുന്ദമംഗലം വരിട്ട്യാക്കിലെ പട്ടികവര്‍ഗ ഹോസ്റ്റല്‍ തുറക്കാന്‍ തീരുമാനമായി. 21ന് വൈകുന്നേരം 3 മണിക്ക് പട്ടികജാതി പട്ടികവര്‍ഗ മന്ത്രി എ.കെ.ബാലന്‍ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സൗകര്യങ്ങളില്ലാത്ത പഴക്കം ചെന്ന സി.ഡബ്ല്യു.ആര്‍.ഡി.എം ക്വാര്‍ട്ടേഴ്സിലാണ് ഇപ്പോള്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ മുപ്പത്തിയെട്ടോളം കുട്ടികള്‍ക്ക് ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലിലേക്ക് പ്രവേശിക്കാനാകും.
പൊതുമരാമത്ത് വകുപ്പ് വിട്ട് നല്‍കിയ 71 സെന്റ് സ്ഥലത്താണ് സ്ഥിരം കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.1530 ചതുരശ്ര മീറ്ററില്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഓഫീസ്, വാര്‍ഡന്‍റൂം, റീഡിംഗ്റൂം, സന്ദര്‍ശകമുറി, കമ്പ്യൂ
ട്ടര്‍ റൂം, വാഷിംഗ്, ടോയ്ലറ്റ് മുറികള്‍ എന്നീ സൗകര്യങ്ങളാണുള്ളത്.
