കൊയിലാണ്ടികൂട്ടം കാരുണ്യ ഹസ്തം പദ്ധതി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സ്വന്തമായി വീടോ വീടുവെക്കാന്‍ സ്ഥലമോ ഇല്ലാതിരുന്ന ഫാത്തിമ സാദിയക്ക് വീടു നിര്‍മിക്കാന്‍ കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി സ്ഥലം വാങ്ങി നല്‍കി. സ്ഥലത്തിന്റെ രേഖകള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. കൈമാറി. കൊയിലാണ്ടികൂട്ടം കാരുണ്യ ഹസ്തം പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വൃക്കരോഗികള്‍ക്കുള്ള സഹായവിതരണവും ദമാം ചാപ്റ്ററിന്റെ കുടിവെള്ള പദ്ധതി പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യന്‍ പൊന്നാടയണിയിച്ചു. എസ്.പി.എച്ച്. ശിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ. അസീസ്, ബാലന്‍ അമ്പാടി, വി.വി. സുധാകരന്‍, കെ.കെ. മുഹമ്മദ്, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, സത്യനാഥന്‍ മാഞ്ചേരി, കെ.ടി.എം. കോയ, ആര്‍.ടി. മുരളി, എസ്. സുനില്‍ മോഹന്‍, ടി. അനില്‍ കുമാര്‍, സി. സത്യചന്ദ്രന്‍, അമീര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.

