KOYILANDY DIARY.COM

The Perfect News Portal

ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശുചീ​ക​രണ പ്രവര്‍ത്ത​നം നടത്തി

കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവ​രാത്രി മഹോ​ത്സ​വ​ത്തിന് മുന്നോ​ടി​യായി  ക്ഷേത്രത്തിൽ ശുചീ​ക​രണ പ്രവര്‍ത്ത​നം നടത്തി. ചട​ങ്ങില്‍ മേല്‍ശാന്തി ഷിബു ശാന്തി, ക്ഷേത്രയോഗം വൈസ് പ്രസി​ഡന്റ് പൊറോളി സുന്ദര്‍ദാ​സ്, ജോ.സെക്രട്ടറി ഇ.​സു​രേഷ് ബാബു, ഡയ​റ​ക്ടര്‍മാ​രായ അനേ​ഖ്.​കെ.വി. പ്രസ​ന്ന​കു​മാര്‍ തറ​മ്മല്‍, പ്രവര്‍ത്ത​ക​രായ ദിനേ​ശന്‍ കള​രി​ക്കണ്ടി, സി.കെ. ഷിനോ​ദ്, തറ​മ്മല്‍ വസ​ന്തന്‍, രാംദാസ്, എന്നി​വരും ഉണ്ടാ​യി​രു​ന്നു. കെ.ടി.​ജ​നാര്‍ദ്ദനന്റെ വക​യായി പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കി. വൈകീട്ട് 4 മണിക്ക് മേല്‍ശാന്തി ഷിബു ശാന്തിയുടെ അനു​ഗ്രഹ പ്രഭാ​ഷ​ണ​ത്തോടെ ശുചീ​ക​രണ പ്രവര്‍ത്തനങ്ങള്‍ അവ​സാ​നി​പ്പി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *