കോതമംഗലം ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു

കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കൊയിലാണ്ടി കോതമംഗലം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. പ്രീ പ്രൈമറി ഉൾപ്പെടെ 1, 2, 3, 4 ക്ലാസുകളിലായി 500 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പിഞ്ചു കുഞ്ഞുകളുൾപ്പെടെ വലവീശിപ്പിടിക്കാനൊരുങ്ങുന്ന ലഹരി മാഫിയക്കെതിരെ കുട്ടികളെതന്നെ അണിനിരത്തി ചെറുക്കുന്നതിനാണ് ബോധവൽക്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചത്.

ജസ്റ്റീസ് വി ആർ കൃഷ്ണയ്യർ പഠിച്ച കോതമംഗലം ഗവ. എൽ പി സ്കൂൾ പ്രധാന അധ്യാപകൻ പ്രമോദ് കുമാർ. പി സത്യ വാചകം ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡണ്ട് സുരേഷ് ബാബു എ കെ. നവനീത് കൃഷ്ണ, നിഷ എൻ വി, റീന ജി, ഇന്ദു ദാസ് കെ, സന്ധ്യ പി വി, പ്രജിത പി ബി. തുടങ്ങിയ അധ്യാപിക അധ്യാപകന്മാരും പരിപാടിയിൽ പങ്കെടുത്തു

