KOYILANDY DIARY.COM

The Perfect News Portal

പെരുമണ്ണ ഡ്രൈവിംഗ് സ്കൂൾ ഗ്രൌണ്ടിന് സമീപം നിർത്തിയിട്ടിരുന്ന ലോറി മോഷ്ടാക്കളെ പിടികൂടി

കോഴിക്കോട്: പെരുമണ്ണ ഡ്രൈവിംഗ് സ്കൂൾ ഗ്രൌണ്ടിന് സമീപം നിർത്തിയിട്ടിരുന്ന ലോറി മോഷണം നടത്തിയ കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി. എൻ.ഐ.ടി പുല്ലാവൂർ സ്വദേശി കിഴക്കെയിൽ വീട്ടിൽ കെ.കെ.ബഷീർ (37),  പെരുമണ്ണ വെള്ളായിക്കോട് സ്വദേശിയായ കക്കിൽ വീട്ടിൽ സലീം എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. KL-57-5223 നമ്പർ ലോറിയാണ് പ്രതികൾ മോഷ്ടിച്ചത്.
.
.
2024 ഡിസംബർ 14ന് പെരുമണ്ണ സ്വദേശിയായ ഷംസുദ്ദീന്റെ ലോറി മോഷണം പോയതുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ കട്ടാങ്ങലിൽ ഉള്ള രഹസ്യ കേന്ദ്രത്തിൽ നിന്നും വാഹനം കണ്ടെത്തുകയായിരുന്നു.
.
.
പന്തിരങ്കാവ് എസ് ഐ സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. ലോറി തട്ടിക്കൊണ്ട് പോയി രഹസ്യ കേന്ദ്രത്തിൽ വെച്ച് പൊളിച്ച് വിൽക്കാനായിരുന്നു ഇവരുടെ പ്ലാനെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
Share news