ഹോപ്പ് ജീവരക്ഷ 2025 രക്തദാതാക്കളുടെ സംഗമം നടത്തി

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് എസ്. കെ. പൊറ്റക്കാട് ഹാളിൽ നടത്തിയ രക്തദാതാക്കളുടെ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.ജി. സജിത്ത്കുമാർ ഉൽഘാടനം ചെയ്തു. ഹോപ്പ് പ്രസിഡണ്ട് നാസർ ആയഞ്ചേരി അധ്യക്ഷത വഹിച്ചു. ഹോപ്പ് ഏർപ്പെടുത്തിയ ജീവരക്ഷ പുരസ്‌കാരം ജീവകാരുണ്ണ്യ പ്രവർത്തക ബുഷ്‌റ കൊയിലാണ്ടിക്ക് പ്രിൻസിപ്പാൾ നൽകി.
.

.
കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമായി നാനൂറോളം രക്ത ദാതാക്കളാണ് ജീവരക്ഷ പ്രോഗ്രാമിൽ പങ്കെടുത്തത്. രക്തദാതാകൾക്ക്
Dr. ദീപാ നാരായണൻ (അസ്സോ. പ്രൊഫസർ,ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്), Dr. അഫ്സൽ CK (അസി. സർജൻ, കോഴിക്കോട് ഗവ.W & C ഹോസ്പിറ്റൽ), Dr. അനു തോമസ് (അസി.പ്രൊഫസ്സർ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്) എന്നിവർ ആദരവ് വിതരണം ചെയ്തു.
.

.
തുടർന്ന് നടന്ന രക്തദാന ബോധവൽകരണ സെഷനിൽ രക്തദാനവും റോഡ് ആക്‌സിഡന്റും എന്ന വിഷയത്തിൽ അജിൽകുമാർ CK (MVI, RTO എൻഫോഴ്‌സ്മെന്റ് വയനാട്)യും, രക്തദാതാക്കൾ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ Dr. അരുൺ VJ (ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ, മലബാർ മെഡിക്കൽ കോളേജ്, മൊടക്കല്ലൂർ)യും, സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ രാജീവ്. ഒ (സീനിയർ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക്)യും ക്ലാസ്സുകൾ എടുത്തു.
.

.
തുടർന്ന് നടന്ന രക്തദാതാകളുമായുള്ള അഭിമുഖത്തിന് Dr. നിതിൻ ഹെൻറി (HOD, ബ്ലഡ് സെന്റർ, MVR ക്യാൻസർ സെന്റർ മുക്കം) നേതൃത്വം നൽകി. സാബുതുളസി (ടെക്‌നിക്കൽ സൂപ്പർവൈസർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, SP മെഡിഫോർട് ഹോസ്പിറ്റൽ, തിരുവനന്തപുരം) ആശംസകൾ നേർന്നു സംസാരിച്ചു. ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ സ്വാഗതവും
ഹോപ്പ് ജോയിന്റ് സെക്രട്ടറി സിദ്ധീഖ് പെരുമണ്ണ നന്ദിയും പറഞ്ഞു. ഹോപ്പ് ഭാരവാഹികളായ ഗിരീഷ്ബാബു ശാരദാമന്ദിരം, നൗഷാദ് ബേപ്പൂർ, ഷെരീഫ് ആഷിയാന, ഡോ.സയ്യിദ് ജുനൈദ് ആയഞ്ചേരി, അനിതഗിരിഷ്, ജാബിർ കുറ്റിച്ചിറ, സലാം ബേപ്പൂർ, ഷാജിമോൻ വെള്ളിമാട്‌കുന്ന്, യൂസുഫ് പുന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
