KOYILANDY DIARY.COM

The Perfect News Portal

തീരദേശ ഹർത്താൽ വിജയിപ്പിച്ച മുഴുവൻ മത്സ്യതൊഴിലാളികളെയും അഭിനന്ദിച്ച് പ്രകടനം നടത്തി

കൊയിലാണ്ടി: കടൽ ഖനനത്തിനെതിരെ നടത്തിയ തീരദേശ ഹർത്താൽ വിജയിപ്പിച്ച മുഴുവൻ മത്സ്യതൊഴിലാളികളേയും, അനുബന്ധ തൊഴിലാളികളേയും, ചെറുകിട കച്ചവടക്കാരേയും സംയുക്ത കോ-ഓർഡിനേഷൻ കമ്മിറ്റി അഭിനന്ദിച്ചു. അവലോകന യോഗത്തിനുശേഷം പ്രവർത്തകർ ഹാർബറിൽ പ്രകടനം നടത്തി. സി.എം. സുനിലേശൻ, എ.പി. ഉണ്ണിക്കൃഷ്ണൻ, യു.കെ. രാജൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Share news