കടലാക്രമണത്തിൽ രൂപപ്പെട്ട കുഴിയിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി ബിജെപി പ്രതിഷേധം

കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി ഹാർബർ റോഡിൽ കഴിഞ്ഞ നാല് വർഷമായി രൂപപ്പെട്ട വലിയ കുഴിയിൽ ബിജെപി പ്രവർത്തകർ ബ്ലൂ ഫ്ലാഗ് ഉയർത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തിയിരുന്നു. നാലു വർഷം മുമ്പ് തകർന്ന റോഡ് നന്നാക്കിയില്ലെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം ഭയന്ന് പ്രദേശവാസികളെ ആരെയും അറിയിക്കാതെയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി എത്തി ബ്ലൂ ഫ്ലാഗ് ഉയർത്തിയത്. ഇത് പ്രദേശത്ത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇട നൽകിയിരുന്നു.
.

.
കൊയിലാണ്ടി നിയോജക മണ്ഡലം മുൻ പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സജീവ് കുമാർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, മണ്ഡലം സമിതി അംഗം വിനോദ് കാപ്പാട്, അരവിന്ദാക്ഷൻ, രാമചന്ദ്രൻ, ടി പി ഷിജു എന്നിവർ സംസാരിച്ചു.
