KOYILANDY DIARY.COM

The Perfect News Portal

‘ഒരു വര്‍ഷം 60 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മരിക്കുന്നു’; ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അറിയിച്ചു. ഒരു വര്‍ഷം ശരാശരി 60 ജീവനക്കാര്‍ കെ എസ് ആര്‍ ടി സിയില്‍ മരിക്കുന്നു എന്നാണ് കണക്ക്. കൂടുതല്‍ മരണവും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നാണ്. ആത്മഹത്യകളും കൂടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ ജീവനക്കാരെയും കാരുണ്യ പദ്ധതിയുടെ ഭാഗമാക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ലഭിക്കും. കെ എസ് ആര്‍ ടി സിയ്ക്ക് സ്വന്തമായി ലാബ് തുടങ്ങാനും ആലോചനയുണ്ട്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് അഞ്ചാം തീയതിയ്ക്ക് മുമ്പ് ശമ്പളം നല്‍കും. ഇക്കാര്യത്തിൽ ബാങ്കുമായി ചര്‍ച്ച നടത്തും. പരമാവധി ഈ മാസം തന്നെ ശമ്പളം കൃത്യമായി നല്‍കാന്‍ ശ്രമിക്കും. ഇതോടെ ശമ്പളത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദം കുറയുമെന്നും അദ്ദേഹം പറഞ്ഞു.

 

ജീവനക്കാരെ പുനര്‍വിന്യാസിക്കും. ശാസ്ത്രീയമായി പുനര്‍ വിന്യാസം ഉണ്ടാകും. മറ്റ് ഡ്യൂട്ടികള്‍ അവസാനിപ്പിക്കും. മോട്ടോര്‍ വാഹന വകുപ്പിൻ്റെ ചെക്ക് പോസ്റ്റിൽ അഴിമതി അവസാനിപ്പിക്കും. വിജിലന്‍സ് പരിശോധന തുടരും. കൃത്യമായി നടപടി ഉണ്ടാകും. ഉദ്യോഗസ്ഥർ എല്ലാവരും കള്ളന്‍മാരെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news