സംയുക്ത കോ-ഓഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ കൊയിലാണ്ടിയിൽ പൂർണ്ണം

കൊയിലാണ്ടി: കടൽ ഖനനത്തിനെതിരെ സംയുക്ത കോ-ഓഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ കൊയിലാണ്ടിയിൽ ഏറക്കുറെ പൂർണ്ണം. ഹാർബറിൻ്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ഹാർബറിലെ എല്ലാ ഭാഗങ്ങളും വിജനമായിരിക്കുകയാണ്. തീരദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. സമരവുമായി സഹകരിക്കാത്ത ചില ബിഎംഎസ് അനുകൂലികൾ രാവിലെ ചില്ലറ മത്സ്യക്കച്ചവടം നടത്തിയിരുന്നു.

തികച്ചും തൊഴിലാളി ദ്രോഹ നയം തുടരുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയാണ് സിഐടിയു ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ സംസ്ഥാനത്ത് തീരദേശ ഹർത്താലിന് ആഹ്വാനം നൽകിയത്. ചെറു വള്ളങ്ങളും, യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകളും ഉൾപ്പെടെ കടലിൽ ഇറക്കാതെയും തൊഴിലാളികൾ ഹർത്തലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ബിഎംഎസ് ഹർത്താലിൽ പങ്കെടുക്കുന്നില്ല.

