എംഡിഎംഎ പറമ്പിലേക്ക് വലിച്ചെറിഞ്ഞ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: പോലീസിനെ കണ്ട് എംഡിഎംഎ അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ രണ്ട് പേർ പിടിയിൽ. കോവൂർ സ്വദേശി അനീഷ്, തിരുവനന്തപുരം വെള്ളക്കടവ് സ്വദേശി സനൽ കുമാർ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ചെറുവറ്റക്കടവ് മാറാടത്ത് ബസ്റ്റോപ്പിന് സമീപത്ത്നിന്ന് ഡൻസാഫ് ടീമിനെ കണ്ടാണ് ഇവർ എംഡിഎംഎ പറമ്പിലേക്ക് വലിച്ചെറിഞ്ഞത്. പറമ്പിൽ നടത്തിയ പരിശോധനയിൽ 32 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഡൻസാഫും ചേവായൂർ പൊലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
