നൂതനസംരംഭങ്ങളെ കേരള ടൂറിസം ഏറ്റെടുക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക്: സ്റ്റാർട്ടപ്പ് മേഖലയിലെ നൂതന സംരംഭങ്ങളെ കേരള ടൂറിസം ഏറ്റെടുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫാറൂഖ് കോളേജിൽ നടന്ന ദ്വിദിന സംരംഭക സംഗമം “എംപ്രസാരിയോ റീയുനാസേ 2.0 ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് ലോകരാജ്യങ്ങളോടാണ് കേരളം മത്സരിക്കുന്നത്. രാജ്യാന്തര തലത്തിൽ ബീച്ച് ടൂറിസത്തിന്റെ അനന്തസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ ആയിശ സ്വപ്ന അധ്യക്ഷയായി. സ്റ്റാഫ് കോ ഓർഡിനേറ്റർ ഡോ. ടി മുഹമ്മദ് നിഷാദ് സ്വാഗതം പറഞ്ഞു. സംരംഭകരുമായി വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി.
