നാല് വയസുകാരിയെപീഡിപ്പിക്കാൻ ശ്രമിച്ച കോളത്തറ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
 
        കോഴിക്കോട്: 4 വയസുകാരിയായ അതിജീവിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട്  കൊളത്തറ സ്വദേശി മഠത്തിൽ വീട്ടിൽ  ജൂനിഷ് (25) നെ പന്നിയങ്കര പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതി  മീഞ്ചന്ത ഭാഗത്ത് ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്നിയങ്കര പോലീസ് സ്റ്റേഷനിലെ എസ്ഐ കിരൺ ശശിധരൻ, SCPO മാരായ ബിനോയ് വിശ്വം, വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻ്റ് ചെയ്തു.


 
                        

 
                 
                