KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ചെന്താമരയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ കേട്ടുകേള്‍വിയും സംശയത്തിന്റെയും പുറത്താണ് പോലീസ് ചെന്താമരയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകന്‍ കോടതിയില്‍. ജാമ്യം ലഭിച്ചാല്‍ നാടുവിട്ടു പോവുകയോ, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യില്ലെന്ന് ജാമ്യാപേക്ഷയില്‍ ചെന്താമര.

 

 

ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡിലുള്ള ചെന്താമര വിയ്യൂര്‍ ജയിലില്‍ കഴിയുകയാണ്. ജനുവരി 27 നാണ് വ്യക്തി വൈരാഗ്യം കാരണം അയല്‍വാസിയായ സുധാകരന്‍, സുധാകരന്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത്.

Advertisements
Share news