കന്മന ശ്രീധരൻ്റെ ‘കാവൽക്കാരനെ ആര് കാക്കും’ പുസ്തകം പ്രകാശനം സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റി പ്രസിദ്ധീകരിക്കുന്ന കന്മന ശ്രീധരൻ്റെ ‘കാവൽക്കാരനെ ആര് കാക്കും’ എന്ന പുസ്‌തകം മാർച്ച് 12ന് കൊയിലാണ്ടിയിൽ വെച്ച് പ്രകാശനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയൽ അശോകൻ ചരുവിൽ പുസ്‌തകം പ്രകാശനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി മോഹനൻ മുഖ്യ ഭാഷണം നടത്തും.
.

.
പുകസ കൊയിലാണ്ടി മേഖലാ കമ്മറ്റി ആരംഭിക്കുന്ന ബദ്ലാവ് പബ്ലിക്കേഷൻ്റെ പ്രകാശനവും ചടങ്ങിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം പു.ക.സ ജില്ലാ പ്രസിഡൻ്റ് എ.കെ രമേശ് ഉദ്ഘാടനം ചെയ്‌തു. കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മധു കിഴക്കയിൽ പരിപാടിയെകുറിച്ച് വിശദീകരിച്ചു.
.

.
കാനത്തിൽ ജമീല എംഎൽഎ, പി.വിശ്വൻ, കെ.കെ മുഹമ്മദ്, ടി.കെ ചന്ദ്രൻ, എൽജി ലിജീഷ്, ഡോ. അബൂബക്കർ കാപ്പാട്, ശിവദാസ് പൊയിൽക്കാവ്, കെ.ടി രാധാകൃഷ്ണൻ, ഡോ. മോഹനൻ നടുവത്തൂർ, പ്രേമൻ തറവട്ടത്ത്, ശ്രീധരൻ കുറ്റിയിൽ, സി അശ്വനി ദേവ് എന്നിവർ സംസാരിച്ചു. സി. പി ആനന്ദൻ സ്വാഗതവും ആർ.കെ ദീപ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ കെ മുഹമ്മദ് (ചെയർമാൻ), മധു കിഴക്കയിൽ (ജനറൽ കൺവീനർ) പി ബാബുരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
