KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം തെരുശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: മാരാമുറ്റം തെരുശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 24, 25, 26 തീയതികളിൽ വളരെ സാമൂചിതമായി ആഘോഷിക്കുകയാണ്. ക്ഷേത്ര ചടങ്ങുകൾക്കും ആചാരങ്ങൾക്കും വാദ്യ സംഗീതാദി പരിപാടികൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് നടത്തപ്പെടുന്ന ഉത്സവത്തിന്റെ ഒന്നാം ദിവസം 24 നു കേളപ്പജി ട്രസ്റ്റിലെ ഭക്തജനങ്ങൾ അവതരിപ്പിച്ച നാരായണീയ പാരായണത്തോടെ ഉത്സവത്തിന് തുടക്കം കുറിച്ചു.
ഉച്ചയ്ക്ക് പ്രസാദഊട്ട്. വൈകുന്നേരം ഡബിൾ തായമ്പക അവതരിപ്പിക്കുന്നത് സഞ്ജയ് ഷാജി, ജനിൽ കൃഷ്ണ രണ്ടാം ദിവസം പുലർച്ചെ അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി പാലക്കാട് ഇല്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം. ശ്രീനിവാസൻ എംസി അനുഗ്രഹയുടെ പാവന സ്മരണയ്ക്ക് മകൻ സിത്തു രാജ് സമർപ്പിക്കുന്ന വഴിപാട് കൗണ്ടറിന്റെയും സീന കൊല്ലന്റെ വളപ്പിൽ ഹൂറി ബ്യൂട്ടിപാർലർ കൊയിലാണ്ടി സമർപ്പിച്ച കവാടത്തിന്റെയും സമർപ്പണം രാത്രി 7 30ന് സമൂഹ സർപ്പബലി. 8 മണിക്ക് പഴയ പാട്ടുകൾ കോർത്തിണക്കികൊണ്ടുള്ള ഹൃദയരാഗം അവതരിപ്പിക്കുന്നത് ശ്രീ പാർത്ഥസാരഥി ഓർക്കസ്ട്ര കോഴിക്കോട്.
26-ാം തീയതി ശിവരാത്രി ദിവസം രാവിലെ എട്ടുമണിക്ക് ശിവേലി. നാലുമണിക്ക് നിലക്കലി അഞ്ച് മണിക്ക് ശീവേലി 6 30ന് ബാലികമാരുടെ ഭജനയും ദീപാരാധനയും. ഏഴുമണിക്ക് പ്രശസ്ത സോപാനസംഗീത കലാകാരനും സോപാനം ബഹറിന്റെ ഡയറക്ടർമാരായ സന്തോഷ്  കൈലാസ്, സുനിൽ വടകരയും ചേർന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതം എട്ടുമണിക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തനിർത്യങ്ങൾ. രാത്രി 12 മണിക്ക് മേള കലാരത്നം സന്തോഷ് കൈലാസ് കാഞ്ഞിലശ്ശേരി അരവിന്ദൻ മാരാമുറ്റം ബാബു ശ്രീജിത്ത് മാരാമുറ്റം കൊരയങ്ങാട് ഷാജു ശ്രീകേഷ് കൊരയങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ 75ൽ പരം ബാധ്യ കലാകാരന്മാർ അവതരിപ്പിക്കുന്ന പാണ്ടിമേളത്തോട് കൂടിയുള്ള ഭഗവാന്റെ തിടമ്പ് എഴുന്നള്ളത്ത് നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി മനോജ് എം.സി പ്രസിഡണ്ട് അനിൽ കുമാർ കെ വി, ജോയിന്റ് സെക്രട്ടറി മണികണ്ഠൻ സിപി ട്രഷറർ ശ്രീജിത്ത് മാരാമുറ്റം വൈസ് പ്രസിഡണ്ട് ജയൻ കെ വി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Share news