പുസ്തക ചർച്ച നടത്തി

കൊയിലാണ്ടി: ബാല്യകാലസഖി എന്ന പുസ്തകത്തെ പറ്റി ജനശക്തി ലൈബ്രറി പുസ്തക ചർച്ച നടത്തി. ആനന്ദവല്ലി. ടി. എം, പുസ്തകാവതരണം നടത്തി. ഷൈമ എം ചർച്ചക്ക്
തുടക്കം കുറിച്ചു. പത്മിനി. വി. കെ, ഷെമീമ ഷഹനായ് റഹീം അബ്ദുള്ള ടി കെ, സുഗുണൻ. കെ, സുജേഷ് കെ എം, മോഹനൻ കെ സി, രവീന്ദ്രൻ നികുഞ്ജം, രാജേന്ദ്രൻ പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി. കെ രവി സ്വാഗതവും വിജയൻ പി.വി നന്ദിയും പറഞ്ഞു.
