രക്തസാക്ഷി പി.വി സത്യനാഥൻ ഒന്നാം ചരമ വാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു

കൊയിലാണ്ടി: രക്തസാക്ഷി പി.വി സത്യനാഥൻ്റെ ഒന്നാം ചരമ വാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. സിപഐ(എം) നേതൃത്വത്തിൽ 22, 23 തിയ്യതികളിലായാണ് ദിനാചരണം സംഘടിപ്പിച്ചത്. സമാപന പൊതുയോഗവും റെഡ് വളണ്ടിയർ മാർച്ചും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് അഡ്വ. പി. എ മുമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 22ന് പെരുവട്ടൂർ പുളിയോറ വീട്ടുവളപ്പിൽ പുഷ്പ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാതഭേരി നടത്തി.

23ന് വൈകീട്ട് അമ്പ്രമോളി കനാൽ പരിസരത്ത് നിന്ന് ആരംഭിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനും പെരുവട്ടൂർ മുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം കൊയിലാണ്ടി. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കാനത്തിൽ ജമീല, അഡ്വ. എൽ.ജി. ലിജീഷ്, പി. വിശ്വൻ മാസ്റ്റർ,

