KOYILANDY DIARY.COM

The Perfect News Portal

നഗരസഭ 27-ാം വാർഡ് കാവുങ്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ 27-ാം വാർഡ് കാവുങ്കൽ താഴെ റോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപയുടെ നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്.
.
.
നിരവധി കുടുംബങ്ങൾക്ക് ഇതിൻറെ പ്രയോജനം ലഭ്യമാകും. ഡികെ ബിജു, വി എം നൗഷാദ്, ടി ഗംഗാധരൻ എന്നിവർ സംസാരിച്ചു. പി. വിജയൻ സ്വാഗതവും യൂനസ് നന്ദിയും രേഖപ്പെടുത്തി. 
Share news