KOYILANDY DIARY.COM

The Perfect News Portal

ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ

കുന്ദമംഗലം: ഇസ്രായേലിൽ നേഴ്സിംഗ് ജോലി വാങ്ങിതരാമെന്ന് പറഞ്ഞ് കുന്ദമംഗലം സ്വദേശിനിയുടെ പണം തട്ടിയ കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ആൽവിൻ ജോർജ് (30)എന്നയാളെ കുന്ദമംഗലം പോലീസ് പിടികൂടി.
ഓമശ്ശേരി ശാന്തീ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തു വരുന്ന യുവതിയോട് ഇസ്രായേലിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ്  യുവതിയുടെയും ഭർത്താവിന്റെയും കയ്യിൽ നിന്ന് ഗൂഗിൾപേ വഴിയും അല്ലാതെയുമായി  10,85,000/- രൂപ  കൈവശപ്പെടുത്തിയത്.
.
.
ജോലി നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്ന പ്രതിക്കെതിരെ യുവതിയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ കുന്ദമംഗലത്ത് വെച്ച് കുന്ദമംഗലം പോലീസ് സ്റ്റേഷൻ SI ബാലകൃഷ്ണനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ടുപ്രതിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു.  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Share news