KOYILANDY DIARY.COM

The Perfect News Portal

മികച്ച ദുരന്ത രക്ഷാപ്രവർത്തകനു നൽകുന്ന എ.ടി. അഷറഫ് സ്മാരക അവാർഡിന് ഷംസുദ്ദീൻ എകരൂലിനെ തിരഞ്ഞെടുത്തു

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റി, ജില്ലയിലെ മികച്ച ദുരന്ത രക്ഷാപ്രവർത്തകനു നൽകുന്ന എ.ടി. അഷറഫ് സ്മാരക അവാർഡിന് കോഴിക്കോട് ജില്ലയിലെ പൂനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെൻ്റ്  ടീമിൻ്റെ ടീം ലീഡറായ ഷംസുദ്ദീൻ എകരൂലിനെ തിരഞ്ഞെടുത്തു. കേരളത്തെ നടുക്കിയ പ്രളയങ്ങളിലും, ഉരുൾപൊട്ടലുകളിലും, നിപ, കൊറോണ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലെല്ലാം നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ 150 ലധികം വളണ്ടിയർമാരെ നയിച്ചത് ഷംസുദ്ദീൻ ആണ്.
.
.
ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയിട്ടുള്ള അഞ്ഞൂറിലധികം ഡിസാസ്റ്റർ മാനേജ്മെൻ്റ് ട്രെയിനിങിലൂടെ ഇരുപത്തയ്യായിരം ആളുകൾക്ക് രക്ഷാപ്രവർത്തനത്തിൽ പരിശീലനം കൊടുക്കാൻ കഴിഞ്ഞു. തുടർച്ചയായി നാലാം  വർഷമാണ് എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് അവാർഡ് നൽകുന്നത്. 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും  പൊന്നാടയുമാണ് നൽകുന്നതാണ് അവാർഡ്.
.
.
ഫെബ്രുവരി 22ന് കൊയിലാണ്ടി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ അവാർഡ് സമ്മാനിക്കും. പത്രസമ്മേളനത്തിൽ അവാർഡ് ജൂറി ചെയർമാൻ എം.ജി. ബൽരാജ്, റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് സെക്രട്ടറി ആർ.സി. ബിജിത്ത്, വൈസ് ചെയർമാൻ സി. ബാലൻ, മാനേജ്മെൻ്റ് കമ്മറ്റി അംഗം അമീറലി എന്നിവർ പങ്കെടുത്തു.
Share news