KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥയ്ക്ക് തുടരുന്നു

കൊയിലാണ്ടി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞ് കാവ്യവൽക്കരിക്കുന്നതിനെതിരെയും ആരംഭിച്ച സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളി  ഉജ്ജ്വല സ്വീകരണം നൽകി. രാവിലെ വെങ്ങളത്തു നിന്ന് ആരംഭിച്ച് നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വൈകീട്ട് കോതമംഗലത്തു ലമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീ കളും കുട്ടികളുമുൾപ്പെടെ വൻ ജനാവവലിയാണ് ജാഥയെ എതിരേറ്റത്.
.
.
ചെങ്ങോട്ടുകാവിൽ നടന്ന പരിപാടിയിൽ ലോക്കൽ കമ്മിറ്റി അംഗം ധനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ ടി.കെ ചന്ദ്രൻ മാസ്റ്റർ ഹാരാർപ്പണം ഏറ്റുവാങ്ങി സംസാരിച്ചു. കേന്ദ്ര അവഗണനക്കെതിരെ നടക്കുന്ന ആദായനികുതി ഓഫീസ് മാർച്ചിൽ പൊതുസമൂഹമാകെ അണിചേരണമെന്ന് അദ്ധേഹം അഭ്യർത്ഥിച്ചു. ലോക്കൽ കമ്മിറ്റി അംഗം രതീഷ് സി എം സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം എൽ.ജി ലിജീഷ്, പിസി സതീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Share news