KOYILANDY DIARY.COM

The Perfect News Portal

ഏഴുകുടിക്കൽ കുറുമ്പാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കോടിയേറി

കൊയിലാണ്ടി: ഏഴുകുടിക്കൽ കുറുമ്പാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കോടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ  മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. തുടർന്ന് സമൂഹസദ്യ, വാളകം കൂടൽ, ശരത്ത് കറുപ്പത്ത് പോണ്ടിച്ചേരിയുടെ പ്രഭാഷണവും നടന്നു.

ക്ഷേത്ര ഉത്സവം കൊടിയേറിയ ദിവസം മുതൽ ഫെബ്രുവരി 25 വരെ കാലത്ത് 7 മണിക്ക് വിജയശാ പൂജ 12 മണിക്ക് മധ്യാഹ്ന പൂജ 6 30ന് ദീപാരാധന, 9 മണിക്ക് അത്താഴപൂജ എന്നിവ നടക്കും. വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഗാനമൃതം, ശനിയാഴ്ച രാത്രി 9 മണിക്ക് മെഗാ ഷോ. ഞായറാഴ്ച കാലത്ത് അരങ്ങോല വരവ്, വൈകിട്ട് ശീവേലി എഴുന്നള്ളത്ത് രാത്രി 8 മണിക്ക് ഇരട്ട തായമ്പക. 24 തിങ്കളാഴ്ച ആഘോഷ വരവ്. രാത്രി എട്ടുമണിക്ക് തായമ്പക, 9 മണിക്ക് മെഗാ ഗാനമേള. 25 ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളിപ്പ് നടക്കും.

Share news