ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് നടന്‍ മമ്മൂട്ടി

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് നടന്‍ മമ്മൂട്ടി. മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ദില്ലിയിൽ എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി മമ്മൂട്ടി സന്ദർശിച്ചത്. സന്ദർശന വേളയിൽ ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

മഹേഷ് നാരായണൻ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെ മോളിവുഡ‍് ഏറെ പ്രതീക്ഷയോെടെയാണ് കാത്തിരിക്കുന്നത്.

രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് നാരായണൻ തന്നെ രചന നിർവഹിച്ചിരിക്കുന്ന സിനിമക്കായി ക്യാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദന്‍ ആണ്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ തിയേറ്ററിലേക്കെത്തുന്ന പുതിയ ചിത്രം. ഏപ്രിൽ 10ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

