ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ദില്ലി രാംലീല മൈതാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം മറ്റ് ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.

ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ദില്ലിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായ രേഖ ഗുപ്ത ഷാലിമാർ ബാഗില്‍ നിന്നും 29595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 27 വർഷത്തിനുശേഷമാണ് ദില്ലിയിൽ ബിജെപി അധികാരത്തിൽ എത്തുന്നത്.

