കോഴിക്കോട് ബീച്ച് ആശുപത്രി തിമിര രോഗ നിർണ്ണ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കോഴിക്കോട് ബീച്ച് ആശുപത്രി, സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗം മാർച്ച് 4ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വെച്ച് തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓപ്പറേഷൻ ആവശ്യമായ രോഗികൾക്ക് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വെച്ച് സൗജന്യമായി ഓപ്പറേഷൻ ചെയ്തുകൊടുക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളർ പേര് മുൻകൂട്ടി കണ്ണ് ഒ.പിയിൽ റജിസ്റ്റർ ചെയ്യണമെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് 7560890322, 8848388917.
