KOYILANDY DIARY.COM

The Perfect News Portal

തൃശൂരില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി പ്രഭാകരൻ (58) ആണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന പ്രഭാകരനെ കുത്തുകയായിരുന്നു. ഉൾവനത്തിലാണ് കാട്ടാനയുടെ ആക്രമണം നടന്നിരിക്കുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമടക്കമുള്ളവരുടെ സംഘം ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.

Share news