തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം വിവധ പരിപാടികളോടെ നടന്നു

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയപ്പ്, സമ്മേളനവും, അനുമോദനവും, ആദരവും ഹാർമ്മണി 2025 സംഘടിപ്പിച്ചു പ്രശസ്ത സിനിമാ സംവിധായകൻ ദിൽജിത്ത് അയ്യത്താൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ നിർണ്ണായക സാനിധ്യമറിയിക്കുന്ന ഈ വിദ്യാലയം കലാ-സാഹിത്യ-സാംസ്കാരിക- കായിക – ശാസ്ത്ര മേഖലകളിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്.
.

.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലൊന്നായ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹാർമണി 25 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹാറൂൺ അൽ ഉസ്മാൻ, മിനിജ കെ, രജനി കെ, രമേശൻ പി എന്നിവർക്കുള്ള യാത്രയയപ്പ് വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം, ഈ വർഷത്തെ സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം അവാർഡിന് അർഹത നേടിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി സെന യാസിർനെയും പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെയും ആദരിച്ചു.
.

.
ആർട്ടിസ്റ്റ് മദനൻ ചലച്ചിത്ര നടൻ ആദം സാബിക്ക്, എന്നിവർ മുഖ്യാതിഥികളായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, സ്കൂൾ മാനേജർ ടി കെ ജനാർദ്ധനൻ എന്നിവർ ഉപഹാര സമ്മർപ്പണം നടത്തി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ കെ ഫാറൂക്ക് അധ്യക്ഷനായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ടി കെ ശശിധരൻ, എസ് എം സി ചെയർമാൻ ഷിജു പി കെ ,റീയൂണിയൻ പ്രസിഡണ്ട് ഇ രാമചന്ദ്രൻ ,പൂർവ്വ വിദ്യാത്ഥി കുട്ടായ്മ പ്രസിഡണ്ട് വാഴയിൽ ശിവദാസൻ, പി ടി എ വൈസ് പ്രസിഡണ്ട് വി മുസ്തഫ എ പി സതീഷ് ബാബു, സി ബൈജു, ജിജ എ പി അമർനാഥ് കെ കെ എന്നിവർ സംസാരിച്ചു.
.

.
ഹാറൂൺ അൽ ഉസ്മാൻ, കെ മിനിജ, കെ രജനി, രമേശൻ പി എന്നിവർ മറുമൊഴി പറഞ്ഞു. പി കെ അനീഷ് നന്ദി രേഖപ്പെടുത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുത്ത നാടകം പൊട്ടക്കുളവും വിവിധ കലാപരിപാടികളും അരങ്ങേറി.
