കേരള ആയൂർവേദ യൂണിയൻ (സിഐടിയു) വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി

കൊയിലാണ്ടി: സെക്രട്ടേറിയറ്റ് മാർച്ചിൻ്റെ ഭാഗമായി പാരമ്പര്യ വൈദ്യന്മാരുടെ സംഘടനയായ കേരള ആയൂർവേദ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന സംസ്ഥാന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ലോഹിതാക്ഷൻ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ സി.എം. സുനിലേശൻ അദ്ധ്യക്ഷത വഹിച്ചു.
.

.
വിവിധ സംഘടനകൾ ജാഥാക്യാപ്റ്റനെ ഹരാർപ്പണം നടത്തി. ജാഥാക്യാപ്റ്റൻ എം. രാമചന്ദ്രൻ ഗുരുക്കൾ, രഞ്ജിത്ത് ഗുരുക്കൾ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച പാരമ്പര്യ വൈദ്യൻമാരെ ചടങ്ങിൽ വെച്ച് ആദരിച്ചു. പുതുതായി സംഘടനയിൽ ചേർന്നവരെ ഹാരാർപ്പണം നൽകി ജാഥാ ക്യാപ്റ്റൻ സ്വീകരിച്ചു.
