കൊയിലാണ്ടി മണക്കുളങ്ങരയിൽ ആന ഇടഞ്ഞു. ചവിട്ടിയും കുത്തിയും രണ്ട് സ്ത്രീകൾ മരിച്ചു

കൊയിലാണ്ടി മണക്കുളങ്ങരയിൽ ആന ഇടഞ്ഞു. ചവിട്ടിയും കുത്തിയും രണ്ടു പേർ മരിച്ചു. ഓടുന്നതിനിടെ 25 ഓളം പേർക്ക് പരിക്ക്. രണ്ട് സ്ത്രീകളാണ് മരിച്ചത്. വെട്ടാംകണ്ടി താഴക്കുനി ലീല, വടക്കയിൽ അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഗുരുതര പരിക്കേറ്റവരെ കോഴിക്കോട്ട് മെഡിക്കൽ കോളജിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

രണ്ട് ആനകൾ ഇടഞ്ഞതായാണ് അറിയുന്നത്. ഒരു ആന ഇടഞ്ഞ ശേഷം മറ്റൊരാനയെ കുത്തി വീഴ്ത്തുകയായിരുന്നു. പിന്നീട് ഈ ആനയും എഴുന്നേറ്റ് ക്ഷേത്ര പരിസരമാകെ താണ്ഡവമാടുന്ന അവസ്ഛയായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടം നാലു ഭാഗത്തേക്കും ചിതറി ഓടി. ഇവരിൽ പലർക്കും സാരമായ പരിക്കാണ് ഉണ്ടായത്. പരിക്കേറ്റവരുമായി ഇപ്പോഴും കിട്ടുന്ന വാഹനത്തിൽ താലൂക്കാശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. പലരും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

