വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ DYFI ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. മുത്താമ്പി റോഡിൽ നിന്നാരംഭിച്ച പരേഡ് നഗരം ചുറ്റി യുഎ ഖാദർ സാംസ്കാരിക പാർക്കിൽ സമാപിച്ചു.

സമാപന പൊതുയോഗം Dyfi കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം ബിപി ബബീഷ് ഉദ്ഘാടനം ചെയ്തു. സി ബിജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ്, പ്രസിഡണ്ട് കെ.കെ സതീഷ് ബാബു, ജാൻവി കെ സത്യൻ, PV അനുഷ എന്നിവർ സംസാരിച്ചു.

