KOYILANDY DIARY.COM

The Perfect News Portal

AILU യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ. ആർ യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു

കൊയിലാണ്ടി: ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ. ആർ യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു, AILU അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഇ കെ നാരായണൻ  ഓഫീസ് ഉദ്ഘാടവും, ജില്ലാ സെക്രട്ടറി അഡ്വ. കെ സത്യൻ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു, അഡ്വ. പി പ്രശാന്ത് അദ്യക്ഷത വഹിച്ച ജുഡീഷ്യൽ സർവീസ് എക്സാമിൽ ഒന്നാം റാങ്ക് ലഭിച്ച അഡ്വ. ചിത്രലേഖ നായരെ അഡ്വ. കെ ജയരാജൻ മൊമെന്റോ നൽകി ആദരിച്ചു,
അഡ്വ. കെ എൻ ജയകുമാർ, അഡ്വ. ആർ എൻ രഞ്ജിത്ത്, അഡ്വ. പി ടി ഉമേന്ദ്രൻ, അഡ്വ. സുനിൽമോഹൻ, അഡ്വ. രാജീവൻ നാഗത്ത് തുടങ്ങിയവർ സംസാരിച്ചു, അഡ്വ. പി ജെതിൻ സ്വാഗതവും അഡ്വ. പ്രവീൺ ഓട്ടൂർ നന്ദിയും പറഞ്ഞു.
Share news