KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞം – കൊല്ലം -പുനലൂർ വികസന ത്രികോണം പദ്ധതിക്ക് 1000 കോടി

ലോകത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ് തുറമുഖങ്ങളായ സിങ്കപ്പൂർ, റോട്ടർഡാം, ദുബായ് എന്നിവയുടെ മാതൃകയിൽ വിഴിഞ്ഞത്തെ 6600 ട്രാൻസ്ഷിപ്പ്മെന്റ്റ് കേന്ദ്രത്തിനപ്പുറം, ബൃഹത്തായ കയറ്റുമതി ഇറക്കുമതി (EXIM) തുറമുഖമാക്കി മാറ്റുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം.

ഈ സങ്കല്പത്തിന് അനുസൃതമായി വിഴിഞ്ഞം- കൊല്ലം-പുനലൂർ വളർച്ചാ ത്രികോണം (VKP-GT) എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുകയാണ്. NH66, പുതിയ ഗ്രീൻഫീൽഡ് NH 744, നിലവിലുളള കൊല്ലം-കൊട്ടാരക്കര- ചെങ്കോട്ട NH 744, എം.സി. റോഡ്, മലയോര-തീരദേശ ഹൈവേകൾ, തിരുവനന്തപുരം കൊല്ലം റെയിൽപാത, കൊല്ലം- ചെങ്കോട്ട റെയിൽപാത എന്നിങ്ങനെ നമ്മുടെ പ്രധാന ഗതാഗത ഇടനാഴികൾ ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി കാരണമാകും. വികസന ത്രികോണ മേഖലകളിലുടനീളം വിവിധോദ്ദേശ്യ പാർക്കുകൾ ഉല്പാദന കേന്ദ്രങ്ങൾ, സംഭരണ സൗകര്യങ്ങൾ, സംസ്കരണ യൂണിറ്റുകൾ, അസംബ്ലിംഗ് യൂണിറ്റുകൾ, കയറ്റിറക്ക് കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.

 

ഇടനാഴിക്ക് സമീപസ്ഥങ്ങളായ പ്രദേശങ്ങളെ തിരഞ്ഞെടുത്ത് പൊതു-സ്വകാര്യ-SPV മാർഗ്ഗ ങ്ങളിലൂടെ വികസിപ്പിക്കും. പദ്ധതി നിർവ്വഹണം ഉറപ്പാക്കുന്നതിനായി 6303 SPV രൂപീകരിച്ച് ഭൂവികസനവും നിക്ഷേപങ്ങളും ശക്തിപ്പെടുത്തും. നേരിട്ടുളള ഭൂമിവാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കും.

Advertisements
Share news