കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി ഒന്‍പതു മുതല്‍ 13 വരെ ആഘോഷിക്കും. തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനന്‍ നമ്പൂതിരി, മേല്‍ശാന്തി പെരുമ്പള്ളി ഇല്ലം പ്രദീപ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
ഒന്‍പതിന് രാവിലെ എട്ടുമണിക്ക് കലവറ നിറയ്ക്കല്‍, 9.30-ന് തിരുവങ്ങായൂര്‍ മാണി മാധവാനന്ദ ചാക്യാരുടെ ചാക്യാര്‍കൂത്ത്, രാത്രി ഏഴിന് കലാപരിപാടികള്‍. 10-ന് രാവിലെ 9.30-ന് കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടന്‍തുള്ളല്‍, രാത്രി 7.30-ന് ഗാനമേള, 11-ന് രാവിലെ 9-ന് ചേന്ദമംഗലം വിജയരാഘവന്റെ പ്രഭാഷണം, അഞ്ചുമണിക്ക് അഷ്ടപദി, രാത്രി 7.30-ന് നാടകം. 12-ന് ഉച്ചാല്‍ മഹോത്സവം, പഞ്ചാരിമേളം, വൈകീട്ട് ആഘോഷവരവുകള്‍, പനമണ്ണ ശശി, കല്ലൂര്‍ ജയന്‍ എന്നിവരുടെ ഇരട്ടത്തായമ്പക, 13-ന് താലപ്പൊലി മഹോത്സവം, വൈകീട്ട് ആഘോഷ വരവുകള്‍, കുറുവങ്ങാട് ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്, താലപ്പൊലിയോടുകൂടിയ മടക്കെഴുന്നള്ളിപ്പ്, ഗാനമേള, പുലര്‍ച്ചെ കോലം വെട്ട് എന്നിവ ഉണ്ടാകും.

