KOYILANDY DIARY.COM

The Perfect News Portal

ഷാരോണ്‍ വധക്കേസ്; മൂന്നാം പ്രതി നിര്‍മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു

ഷാരോണ്‍ വധക്കേസിൽ മൂന്നാം പ്രതി നിര്‍മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പ്രതിയായ നിർമല കുമാരൻ നായർക്ക് ഹൈക്കോടതി ജാമ്യം നൽകി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഈ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതിയുടെ നോട്ടീസ്.

ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമല കുമാരന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഷാരോണ്‍ വധക്കേസ് അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണെന്ന് പറഞ്ഞാണ് കോടതി ​ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

 

2022 ഒക്ടോബര്‍ 14നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കാപ്പികോ എന്ന കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്. പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനെ തുടര്‍ന്നായിരുന്നു ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. കഷായം കുടിച്ചതിന് പിന്നാലെ 11 ദിവസം ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാരോണ്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Advertisements
Share news