KOYILANDY DIARY.COM

The Perfect News Portal

“ആരോഗ്യം ആനന്ദം അകറ്റാം അർബുദം”; ജനകീയ ക്യാമ്പയിന് തുടക്കമായി

മേപ്പയൂർ: “ആരോഗ്യം ആനന്ദം അകറ്റാം അർബുദം” സ്ത്രീകളിലെ കാൻസർ പ്രതിരോധ പരിപാടി ജനകീയ ക്യാമ്പയിൻ ഉദ്ഘാടനം മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. നജില എം. എ വിഷയാവതരണം നടത്തി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ കെ. എം പ്രസീത ആശംസ നേർന്നു. അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ. കെ. പങ്കജൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.പി സുലൈഖ നന്ദിയും പറഞ്ഞു.
Share news