KOYILANDY DIARY.COM

The Perfect News Portal

എല്ലായിടത്തും വികസനം എന്ന് പറയുന്ന കേന്ദ്രം ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

എല്ലായിടത്തും വികസനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദമെങ്കിലും ബജറ്റില്‍ പൂര്‍ണമായും അവഗണനയായിരുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭല്‍, അജ്മീര്‍ ദര്‍ഗ തുടങ്ങിയവ ഉദാഹരണമാണ്. ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ 2024ല്‍ മാത്രം 834 ആക്രമണങ്ങളുണ്ടായി. ബജറ്റില്‍ കേരളത്തിന് ഒന്നും നല്‍കിയില്ല.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ കേരളവിരുദ്ധ പരാമര്‍ശം അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം പിന്നോക്കാവസ്ഥയിലേക്ക് പോയാല്‍ സഹായിക്കാമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സുരേഷ് ഗോപിയുടെ ഉന്നതകുലജാത പരാമര്‍ശവും എംപി ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളുടെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തു. സര്‍വകലാശാലകളെ കേന്ദ്രം ഹൈജാക്ക് ചെയ്യുകയാണ്. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസം എങ്ങോട്ടാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.

Share news