KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞത്തിന് പുതിയ നേട്ടം; ട്രയൽ റൺ തുടങ്ങി ആറ് മാസത്തിനുള്ളിൽ കൈകാര്യം ചെയ്തത് 3 ലക്ഷം ടിഇയു ചരക്ക്

വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ നേട്ടത്തിലേക്ക് കുതിക്കുന്നു. ട്രയൽ റൺ തുടങ്ങി ആറ് മാസത്തിനുള്ളിൽ 3 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്താണ് വിഴിഞ്ഞം പുതിയ ചരിത്രം രചിക്കുന്നത്. മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 150 കപ്പലുകളാണ് ഇതുവരെ ഇന്ത്യയുടെ പുതിയ സമുദ്ര വാണിജ്യ കവാടമായി മാറുന്ന വിഴിഞ്ഞം തുറമുഖത്ത് ബെർത്ത് ചെയ്തത്. ഇതിൽ ലോകത്തിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന 5 ചരക്കു കപ്പലുകളും ഉൾപ്പെടും.

ജനുവരിയിൽ മാത്രം 45 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. 85000 ടിഇയു കണ്ടെയ്നർ നീക്കമാണ് കഴിഞ്ഞ മാസം മാത്രം നടത്തിയത്. ഇതൊരു തുടക്കം മാത്രമാണ്. കൂടുതൽ നേട്ടങ്ങളുമായി വിഴിഞ്ഞം ഇന്ത്യയുടെ അഭിമാനമായി മാറും.

 

Share news