എം.ഐ.എൽ.പി സ്കൂൾ അന്നശ്ശേരി വാർഷിക കലാമേളയും യാത്രയയപ്പ് സമ്മേളനവും നടത്തി

അത്തോളി: എം.ഐ.എൽ.പി സ്കൂൾ അന്നശ്ശേരി വാർഷിക കലാമേളയും യാത്രയയപ്പ് സമ്മേളനവും നടത്തി. വനം വന്യജീവി വകുപ്പ് മന്ത്രി എം കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന ഷീജ കെ കെ യെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ വിജയൻ കാരന്തൂർ (സിനിമ സീരിയൽ ആർട്ടിസ്റ്റ് ) മുഖ്യ അതിഥിയായി,
.

.
ഷബിനാസ് മുബാറക് (പിടിഎ പ്രസിഡണ്ട്), കെപി ശ്രീനിവാസൻ നായർ (സ്കൂൾ മാനേജർ), അനുപം ചന്ദ്, പി കെ ജുനൈസ്, ഷമ് ജിത്ത് എം, അഭിലാഷ് കുമാർ പി, ഉണ്ണി മാസ്റ്റർ, വിജി ചീക്കിലോട്, രത്നാകരൻ, പ്രദീപ്കുമാർ കെ പി, ബാലൻ കുനിയിൽ, പുഷ്പരാജൻ, സോമൻ നടമ്മൽ, ശ്രീരൂപ കെ പി എന്നിവർ സംസാരിച്ചു.
