KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥിയുടെ മരണം: ആത്മഹത്യയ്‌ക്ക്‌ പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം

എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ലാറ്റിൽനിന്ന്‌ വീണ്‌ മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. സമൂഹ മാധ്യമത്തില്‍ സ്‌കൂളിനെതിരെ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പോലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൊണ്ടുപോയിട്ടുണ്ട്. സ്‌കൂളിന് ഒന്നും മറച്ചുവെക്കാന്‍ ഇല്ല. സംഭവ ദിവസം മിഹിര്‍ ബാസ്‌കറ്റ് ബോള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നുവെന്നും തനിക്ക് ഇത്തരത്തില്‍ റാഗിംഗ് നേരിട്ടിരുന്നു എന്ന് അധ്യാപകരോട് പോകും മിഹിര്‍ പറഞ്ഞിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളില്‍ സഹപാഠികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് പരാതി. ജനുവരി 15 നാണ് തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിറിനെ ഫ്‌ലാറ്റില്‍ നിന്നും വീണ് മരിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിക്ക് സഹപാഠികളില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നാണ് പരാതി.

 

ക്ലോസറ്റില്‍ മുഖം പുഴത്തി വെച്ച് ഫ്‌ലഷ് ചെയ്യുക, ക്ലോസറ്റ് നക്കിപ്പിക്കുക, നിറത്തിന്റെ പേരില്‍ പരിഹസിക്കുക, എന്നിങ്ങനെയായിരുന്നു പീഡനങ്ങള്‍. ജീവനൊടുക്കിയ ദിവസവും മിഹിര്‍ ക്രൂര പീഢനത്തിന് ഇരയായി. മരണശേഷം സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മിഹിര്‍ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. ചെറിയ തെറ്റിന് പോലും ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നിന്നും ക്രൂരമായ ശിക്ഷയാണ് ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു.

Advertisements

 

Share news