KOYILANDY DIARY.COM

The Perfect News Portal

കീനെ റംഗളു ബുക്ക് ടോക്ക്‌ കോഴിക്കോട് ഡയറ്റിൽ നടന്നു

കീനെ റംഗളു ബുക്ക് ടോക്ക്‌ കോഴിക്കോട് ഡയറ്റിൽ നടന്നു. ഡോ. ലാൽ രഞ്ജിത്തിൻ്റെ കീനെ റംഗളു മാലിദ്വീപിലെ ജീവിതാനുഭവങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചർച്ച നടന്നത്. ഒന്നാം വർഷ സംസ്കൃതം ബാച്ച് സംഘടിപ്പിക്കുന്ന പുസ്തക ചർച്ച ഡിസ്ട്രിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ എൻറ് ട്രയിനിംഗ്  പ്രിൻസിപ്പാൾ ഡോ. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.
ഡയറ്റ് ലക്ച്റർ ദിവ്യ ഡി പുസ്തക നിരുപണം നടത്തി. തുടർന്ന് പുസ്തക ചർച്ചയും എഴുത്തുകാരനുമായുള്ള ആശയവിനിമയവും നടന്നു. അതോടൊപ്പം വടകര ടൗൺ ഹാളിൽ വെച്ച് നടന്ന “കാളിദാസൻ കാലാധീതനായ കവി” എന്ന സെമിനാർ പ്രോഗ്രാമിൻ്റെ ഏറ്റവും മികച്ച ഡോക്യുമെൻ്റേഷന് സമ്മാനാർഹയായ ശിൽപ. പി. കെ ക്ക് ഉപഹാരവും നൽകി.
Share news