KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രതാലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമായ തിരുവാതിരയാടി അംഗനമാർ. തിരുവാതിര ആസ്വാദകരുടെ മനം കവർന്നു. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രതാലപ്പൊലി മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയാണ് ക്ഷേത്ര വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

ഗണേശസ്തുതിയോടും സരസ്വതി സന്ദനത്തോടു കൂടിയാണ് തിരുവാതിരയാടിയത്. ആസ്വാദകരായി നൂറ് കണക്കിനാളുകളാണ് എത്തിച്ചേർന്നത്. പാട്ടിന്റെ താളത്തിനൊത്ത് ചുവടുകൾ വെച്ച് അംഗനമാർ ആടി തിമിർത്തു. കൈകൊട്ടി കളിയും, കുട്ടികളുടെ ഡാൻസും ഇതൊടൊപ്പം അരങ്ങേറി.

Share news