കേന്ദ്ര കർഷക ദ്രോഹ നയത്തിനെതിരെ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി: കേന്ദ്ര കർഷക ദ്രോഹ നയത്തിനെതിരെ ഇടതു കർഷക സംഘടനകളുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. പി.സി. സതീഷ് ചന്ദ്രൻ, രാമചന്ദ്രൻ, എ.സുധാകരൻ എന്നിവർ സംസാരിച്ചു. പി.കെ. വിശ്വൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
